ഫ്ലിപ്പ്‍കാര്‍ട്ടില്‍ നിന്ന് വാച്ച് ഓര്‍ഡര്‍ ചെയ്തു.. യുവതിക്ക് കിട്ടിയത്…
ഉത്സവങ്ങളുടെ ഭാഗമായി ഇപ്പോൾ എല്ലാ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകൾ വന്‍ ഷോപ്പിംഗ് ഫെസ്റ്റുകളാണ് നടത്തുന്നത്. എന്നാല്‍ പലപ്പോഴും ഓര്‍ഡര്‍ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ ഉത്പന്നങ്ങൾ ഉപഭോക്താവിന് ലഭിക്കുന്ന വാർത്തകൾ നമ്മൾ വായിക്കാറുണ്ട്. പക്ഷെ ഇപ്പോൾ വരുന്ന വാർത്ത അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ഫ്ലിപ്പ്‍കാര്‍ട്ടില്‍ നിന്ന് വാച്ച് ഓര്‍ഡര്‍ ചെയ്ത യുവതിക്ക് പാഴ്സലില്‍ നിന്ന് ലഭിച്ചത് പശുവിന്‍റെ ചാണകമാണ്.
യുപിയിലെ കൗശാംബി ജില്ലയില്‍ നിന്നുള്ള നീലം യാദവ് എന്ന യുവതി ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്ന് തന്‍റെ സഹോദരനായ രാഘവേന്ദ്രയ്ക്ക് വേണ്ടിയാണ് വാച്ച് ഓര്‍ഡര്‍ ചെയ്തത്. ബിഗ് ബില്യണ്‍ ഡേ സെയില്‍ നടക്കുമ്പോഴാണ് വാച്ച് ബുക്ക് ചെയ്തത്. 1,304 രൂപയായിരുന്നു വില. ക്യാഷ് ഓണ്‍ ഡെലിവറി ഓപ്ഷന്‍ ആയിരുന്നു തെരഞ്ഞെടുത്തത്. സെപ്റ്റംബര്‍ 28ന് ഓര്‍ഡര്‍ ചെയ്ത വാച്ച് ഒക്ടബോര്‍ ഏഴിനാണ് ലഭിച്ചത്. പണം നല്‍കി നീലം യാദവ് അത് വാങ്ങുകയും ചെയ്തു. പിന്നീടാണ് പായ്ക്കറ്റ് തുറന്ന് നോക്കിയത്.
എന്നാല്‍, പായ്ക്കറ്റിനുള്ളില്‍ നാറുന്ന ചാണകമാണ് ഉണ്ടായിരുന്നത്. ഉടന്‍ തന്നെ രാഘവേന്ദ്ര ഡെലിവറി ബോയിയെ വിളിക്കുകയും പാഴ്സല്‍ തിരികെ നല്‍കാനും പോയി. കാര്യങ്ങള്‍ മനസിലാക്കിയ ഡെലിവറി ബോയ് പണം തിരികെ നൽകാമെന്ന് സമ്മതിക്കുകയും ഉപഭേക്താവില്‍ നിന്ന് ചാണകം അടങ്ങിയ പായ്ക്കറ്റ് തിരികെ വാങ്ങുകയും ചെയ്തു.