പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു.. ചികിത്സ പിഴവെന്ന് കുടുംബാംഗങ്ങള്‍…
തൃശൃര്‍: തൃശ്ശൂരില്‍ വീണ്ടും ചികിത്സ പിഴവെന്ന് ആരോപണം. കൊടുങ്ങല്ലൂരില്‍ പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു. ചെന്ത്രാപ്പിന്നി അലുവത്തെരുവ് പടിഞ്ഞാറ് ഭാഗം കുട്ടോടത്ത് പാടം വീട്ടിൽ അഷിമോന്‍റെ ഭാര്യ കാർത്തിക (28) ആണ് മരിച്ചത്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവെന്ന് ഭർത്താവും ബന്ധുക്കളും ആരോപിച്ചു. സംഭവത്തില്‍ കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി.