പ്രധാനമന്ത്രി കിസാൻ സമ്മാന നിധി.. 2000 രൂപ ലഭിക്കാൻ ഇനിയും കടമ്പകൾ…
PMKISAN ( പ്രധാനമന്ത്രി കിസാൻ സമ്മാന നിധി) പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വ്യക്തികളും ജൂലൈ 31 നുള്ളിൽ PMKISAN മസ്റ്ററിംഗ് സംവിധാനമായ EKYC PMKISAN പോർട്ടൽ മുഖേന ഓൺലൈൻ ആയി ചെയ്യേണ്ടതാണ്. ഇനിയും EKYC ചെയ്യാത്തവർ ഉടനെ തന്നെ ചെയ്യുക. EKYC ചെയ്യുന്നതിന് കോമൺ സർവ്വീസ് സെന്റർ (CSC) കേന്ദ്രങ്ങൾ, എന്നിവരെ സമീപിക്കാവുന്നതാണ്.PMKISAN ( പ്രധാനമന്ത്രി കിസാൻ സമ്മാന നിധി) പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാവരും അവരുടെ സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങൾ കൃഷിവകുപ്പിൻ്റെ AIMS പോർട്ടൽ മുഖേന PMKISAN LAND VERIFICATION എന്ന മെനുവിൽ കൂടി അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കേണ്ടതാണ്. PMKISAN LAND VERIFICATION ചെയ്യുന്നതിനും , CSC കോമൺ സർവീസ് കേന്ദ്രങ്ങളിൽ സമീപിക്കാവുന്നതാണ്.ഇതിനകം EKYC ചെയ്തു കഴിഞ്ഞവർ വീണ്ടും EKYC ചെയ്യേണ്ടതില്ല. PMKISAN LAND VERIFICATION എല്ലാവരും ചെയ്യേണ്ടതാണ്. EKYC ചെയ്തവരും ചെയ്യാതവരും തമ്മിൽ വ്യത്യാസം ഇല്ല.കൈവശം കരുതേണ്ടരേഖകൾ 2022-23 ഭൂനികുതി രസീത്.ആധാർ കാർഡ്.PMKISAN ആനുകൂല്യം ലഭിക്കുന്ന ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്.ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഉള്ള ഫോൺ.