പ്രധാനമന്ത്രി ഇന്ന് മൂന്ന് സംസ്ഥാനങ്ങളിൽ ……

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പശ്ചിമബം​ഗാൾ, ബിഹാർ, മ​ദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടുകൊണ്ടാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ബംഗാളിലെ ജൽപായ്ഗുരി,ബിഹാറിലെ നവാഡ, മദ്ധ്യപ്രദേശിലെ ജബൽപൂർ എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് റാലികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. നവാഡയിൽ സംഘടിപ്പിക്കുന്ന റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും.വീണ്ടും ബിജെപി-എൻഡി തരംഗം ബിഹാറിൽ ദൃശ്യമാണെന്ന് സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു. നവാഡയിലെ പൊതുയോഗത്തിൽ പങ്കെടുക്കുന്ന എന്റെ കുടുംബാംഗങ്ങളെ കാണാൻ എനിക്ക് അവസരം ലഭിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു….

Related Articles

Back to top button