പ്രതി ഒളിവിൽ, അറിയാവുന്നവർ അറിയിക്കണം
അമ്പലപ്പുഴ: ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രഞ്ജിത്ത് വധ കേസുമായി ബന്ധപ്പെട്ട് പ്രതികൾക്ക് സിംകാർഡ് കൈമാറിയ കേസിൽ ഒളിവിൽ താമസിക്കുന്ന വാർഡ് മെമ്പറിനെയോ ഒളിവിൽ കഴിയാൻ സഹായിക്കുന്നവരെയോ കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പുന്നപ്ര പൊലീസിന്റെ അറിയിപ്പ്. കോലക്കേസ് പ്രതികൾക്ക് സിം കാർഡ് കൈമാറിയ കേസിൽ പുന്നപ്ര കളിതട്ടിന് പടിഞ്ഞാറ് വശം ബി ആൻ്റ് ബി മൊബൈൽ ഷോപ്പ് നടത്തുന്ന മുഹമ്മദ് ബാദുഷ, പുന്നപ്ര തെക്കു പഞ്ചായത്ത് 12ാം വാർഡ് മെമ്പറായ സുൽഫിക്കർ എന്നിവർക്കെതിരെ കേസെടുത്തിരുന്നു.സിം എടുക്കുന്നതിനായി മൊബൈൽ ഷോപ്പിൽ എത്തിയ സ്ത്രീയുടെ ഫോട്ടോയും ആധാർ കാർഡും ഉപയോഗിച്ച് തെറ്റിദ്ധരിപ്പിച്ച് 2 സിം എടുത്തതിനു ശേഷം ഒരു സിം രാഷ്ട്രീയ കൊലപാതക കേസിൽ സഹായിക്കുന്നതിനായി പുന്നപ്ര തെക്കു പഞ്ചായത്ത് 12ാം വാർഡ് മെമ്പർ ആയ സുൽഫിക്കറിന് കൈമാറിയിരുന്നു. അത് കൊലപാതകത്തിൽ പങ്കെടുത്തവർക്ക് കൈമാറുകയും അവർ അത് ഉപയോഗിക്കുകയും ചെയ്തിരുന്നു. പുന്നപ്ര പൊലീസ് ഇരുവർക്കും എതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നു.ഈ കേസിലെ ഒന്നാം പ്രതിയായ ബാദുഷ റിമാൻഡിൽ ആണ്. രണ്ടാം പ്രതിയായ പുന്നപ്ര സൗത്ത് പഞ്ചായത്ത് 12ാം വാർഡ് മെമ്പർ ചുപ്പി എന്ന് വിളിക്കുന്ന സുൽഫിക്കർ ഒളിവിലാണ്. സുൽഫിക്കറിനെയോ ഒളിവിൽ കഴിയാൻ സഹായിക്കുന്നവരെ കുറിച്ച് വിവരം ലഭിക്കുന്നവർ പുന്നപ്ര സ്റ്റേഷൻ എസ്.എച്ച്.ഒ ആയ കെ.ജി പ്രതാപചന്ദ്രനേയോ പുന്നപ്ര സ്റ്റേഷൻ നമ്പറിലോ അറിയിക്കണമെന്നാണ് പോലീസിന്റെ അറിയിപ്പ. ഫോൺ നമ്പർ 9497980293, 0477 2287669.