പ്രണവ് മോഹൻലാലിനെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടെന്നു യുവനടി ഗായത്രി സുരേഷ്
പ്രണവ് മോഹൻലാലിനെ വിവാഹം ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്നു യുവനടി ഗായത്രി സുരേഷ് തുറന്നു പറഞ്ഞത് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, പ്രണവ് മോഹൻലാലിനോട് തോന്നിയ ഇഷ്ടം താരം തുറന്നു പറഞ്ഞതിന് പിന്നാലെ നടിയ്ക്ക് നേരെ ട്രോളുകൾ നിറഞ്ഞിരിക്കുകയാണ്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഗായത്രിയെ പിന്തുണയ്ക്കുന്ന ഒരു കുറിപ്പ് ശ്രദ്ധനേടുന്നു. രണ്ട് സിനിമയിൽ അഭിനയിച്ച് കുറച്ച് ഫെയിം കൈവരുമ്പോഴേക്ക് ഭാഷ പോളിഷ്ഡ് ആക്കി ഇംഗ്ലീഷ് കലർത്തി സംസാരിക്കുന്ന സെലിബ്രിറ്റികളെ മാത്രം കണ്ട് ശീലിച്ചത് കൊണ്ടാണ് ഗായത്രി തൃശ്ശൂർ ഭാഷ സംസാരിക്കുമ്പോൾ പലർക്കും പൊള്ളുന്നതെന്നു കുറിപ്പിൽ പറയുന്നു. കൂടാതെ, അഞ്ചോ പത്തോ സിനിമകളിൽ നായകൻ ആയ ഒരു യുവനടൻ തന്നെക്കാൾ എക്സ്പീരിയൻസ് കുറഞ്ഞ ഒരു യുവനടിയെ വിവാഹം ചെയ്താൽ കൊള്ളാം എന്ന് ആവർത്തിച്ച് പറയുകയാണെങ്കിൽ ആഘോഷിക്കുന്ന പാപ്പരാസികൾ ഗായത്രിയെ ട്രോളുന്നത് എന്താണെന്ന് അനഘ സമൂഹമാധ്യമത്തിലെ കുറിപ്പിൽ ചോദിക്കുന്നു. എന്തൊക്കെ പറഞ്ഞാലും ഗായത്രി സുരേഷ് ഈ ട്രോളുകൾ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പ്രണവ് മോഹൻലാൽ ഇതുവരെ സംഭവത്തോട് പ്രതികരിച്ചിട്ടില്ല.