പ്രണയപ്പക..ആലപ്പുഴയിൽ യുവതിയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ…..

പ്രണയപകയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡിഷ സ്വദേശിയായ കണ്ടമൽ റമിനി ഗുഡ ബാദി രൂപമതിയുടെ മകൻ സാമുവൽ രൂപമതി (28) യാണ് അറസ്റ്റിലായത് .ഒഡീഷ സ്വദേശിനിയായ റ്വിതിക സാഹു (25) കൊല്ലപ്പെട്ട കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .

റിത്വികയും സാമുവേലുമായി അടുപ്പത്തിലായിരുന്നു. സാമുവേലിന് വേറെ ബന്ധമുണ്ടെന്ന് മനസ്സിലാക്കി റിത്വിക ഒഴിവാക്കിയതിന്റെ ദേഷ്യത്തിൽ കുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കൃത്യത്തിന് ശേഷം ഒഡീഷയിലേക്ക് രക്ഷപ്പെട്ട പ്രതിയെ മാവോയിസ്റ്റ് മേഖലയായ റെമനി ഗുഡയിൽ ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടിൽ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ഇരുവരും തമ്മിൽ നാലുവർഷമായി അടുപ്പത്തിൽ ആയിരുന്നെന്നും റ്വിതിക ബന്ധത്തിൽ നിന്നും പിന്മാറിയതിൻ്റെ വൈരാഗ്യത്തിലാണ് റ്വിതികയെ കൊലപ്പെടുത്തിയത് എന്നും പ്രതി സമ്മതിച്ചു.

Related Articles

Back to top button