പോസ്കോ കേസിൽ വ്യാപാരി റിമാൻ്റിൽ
അമ്പലപ്പുഴ: പറവൂരിൽ വ്യാപാര സ്ഥാപനത്തിലെത്തിയ പെൺകുട്ടിയെ കയറിപിടിച്ചെന്ന കേസിൽ വ്യാപാരിയെ അറസ്റ്റു ചെയ്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡിൽ അർശർകടവ് വീട്ടിൽ ഏലിയാസ് (70) ആണ് റിമാൻ്റിലായത്. ക ഴിഞ്ഞ ദിവസം ലേഡീസ് സ്റ്റോറിൽ എത്തിയ പെൺകുട്ടിയെ കയറിപിടിച്ചെന്ന പരാതിയിൽ പുന്നപ്ര പൊലീസ് ഇയ്യാളെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. കോടതി റിമാൻ്റുചെയ്തു.