പോലീസിനെ കബളിപ്പിക്കാൻ 18കാരൻ ഒളിച്ചത്….

പല തരത്തിലും പലയിടങ്ങളിലും കള്ളൻമാർ ഒളിക്കാറുണ്ട്. എന്നാൽ, ഇവിടെ ഒരു കള്ളൻ തികച്ചും വ്യത്യസ്തമായ രീതിയാണ് ഒളിക്കാനായി തെരഞ്ഞെടുത്തത്.മോഷണവും, ഡ്രൈവിം​ഗുമായി ബന്ധപ്പെട്ട വിവിധ കുറ്റങ്ങളുമാണ് ജോഷ്വ എന്ന 18കാരനെതിരെ ചുമത്തിയിരുന്നത്. യുവാവിന്റെ വീട്ടിൽ ​ പൊലീസ് തെരച്ചിൽ നടത്തി. പക്ഷെ യുവാവിനെ കണ്ടെത്താൻ അൽപ്പം ബുദ്ധിമുട്ടി .കാരണം യുവാവ് ഒളിച്ചിരുന്നത് വലിയൊരു ടെഡ്ഡി ബിയറിനുള്ളിലാണ്. വലിയൊരു പാവയ്ക്കുള്ളിൽ ഒളിച്ച് ഇയാൾ പൊലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചത്.

പരിശോധന നടത്തവെ ഒരു വലിയ പാവ ശ്വസിക്കുന്നത് കണ്ടതിനെ തുടർന്നാണ് പൊലീസിന് സംശയം തോന്നിയത്. പിന്നാലെ നടത്തിയ പരിശോധനയിൽ പതിനെട്ടുകാരനായ ജോഷ്വ പാവയ്ക്കുള്ളിൽ ഒളിച്ചിരിക്കുന്നതായി കണ്ടെത്തി. യുവാക്കളായ പ്രതികൾക്കുള്ള ഇൻസ്റ്റിറ്റ്യൂഷനിൽ ഇയാൾക്ക് ഒമ്പത് മാസം തടവു ശിക്ഷ വിധിച്ചിരിക്കയാണ് ഇപ്പോൾ. മാഞ്ചസ്റ്റർ മജിസ്ട്രേറ്റാണ് ആ​ഗസ്ത് അഞ്ചിന് ശിക്ഷ വിധിച്ചിരിക്കുന്നത്.

മേയ് മാസത്തിൽ ഇയാൾ ഒരു കാർ മോഷ്ടിച്ചു. അതിന് ശേഷം അതേ ദിവസം തന്നെ ഇന്ധനത്തിന് പണം നൽകാതെ മുങ്ങുകയും ചെയ്തു. ഇതേ തുടർന്നാണ് പൊലീസ് ഇയാളെ അന്വേഷിച്ച് തുടങ്ങിയത്. ‘ഞങ്ങൾ അവനെ അറസ്റ്റ് ചെയ്യാൻ ചെന്നപ്പോൾ ഞങ്ങളുടെ പൊലീസ് ഓഫീസർമാർ ഒരു വലിയ പാവ ശ്വസിക്കുന്നതായി കണ്ടു. പിന്നാലെയാണ് അതിനകത്ത് ജോഷ്വാ ഒളിച്ചിരിക്കുന്നതായി കണ്ടത്’ എന്ന് പൊലീസ് ഓഫീസർ പറയുന്നു. ഏതായാലും ഇതോടെ ജോഷ്വായുടെ പാവയിൽ ഒളിക്കൽ നാടകം പൊളിഞ്ഞു. പിന്നാലെ പൊലീസ് അവനെ പിടികൂടുകയും നേരെ ജയിലഴികൾക്കുള്ളിൽ ഒളിപ്പിക്കുകയും ചെയ്തിരിക്കയാണ്.

വാഹനം മോഷ്ടിക്കൽ, ഇന്ധനം നിറച്ച് പണം നൽകാതിരിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ജോഷ്വായ്ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒമ്പത് മാസം തടവു ശിക്ഷയാണ് കുറ്റങ്ങൾക്ക് ജോഷ്വാ അനുഭവിക്കേണ്ടത്.

Related Articles

Back to top button