പോക്സോ കേസിൽ അദ്ധ്യാപകൻ റിമാൻ്റിൽ…

അമ്പലപ്പുഴ: അമ്പലപ്പുഴയിൽ പോക്സോ കേസിൽ അദ്ധ്യാപകൻ റിമാൻ്റിൽ.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 9-ാം വാർഡിൽ ആമയിട നന്ദനം വീട്ടിൽ പ്രഭാകരൻ നായരുടെ മകൻ പ്രതാപൻ ( 52 ) ആണ് റിമാൻ്റിലായത്. വിദ്യാർത്ഥിനി യോട് മോശമായി പെരുമാറിയതായി ബന്ധുക്കൾ പരാതി നൽകിയിരുന്നു . കാക്കാഴം ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥിനിയുടെ രക്ഷിതാക്കളാണ് അമ്പലപ്പുഴ പൊലിസിൽ പരാതി നൽകിയത്. സംഭവത്തെ തുടർന്ന് സ്കൂൾ പരിസരത്ത് നിരവധി ആളുകൾ തടിച്ചു കൂടിയിരുന്നു. അദ്ധ്യാപകനെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻ്റു ചെയ്തു.

Related Articles

Back to top button