പൊഴിയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

അമ്പലപ്പുഴ: തോട്ടപ്പള്ളി പൊഴിയിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കായംകുളം കൃഷ്ണപുരം പുള്ളിക്കണക്ക് പനയ്ക്കൽ പി.സി.രാധാകൃഷ്ണൻ – രാധാമണി ദമ്പതികളുടെ ഏകമകൻ ദേവനാരായണൻ (19) ൻ്റെ മൃതദേഹമാണ് തോട്ടപ്പള്ളി സ്പിൽ വെക്കു സമീപം പൊഴിയിൽ നിന്നും കണ്ടെത്തിയത്.ഇന്നലെ വൈകിട്ട് 7 ഓടെ 2 സുഹൃത്തുക്കളുമൊത്ത് പൊഴിയിൽ കുളിക്കവെ വെള്ളത്തിൽ ഒഴുകി പോകുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന 2 സുഹൃത്തുക്കളെ മത്സ്യതൊഴിലാളികൾ രക്ഷപെടുത്തിയിരുന്നു. മധുരയിൽ ഫോറൻസിക് വിദ്യാർത്ഥിയാണ് മരണപ്പെട്ട ദേവനാരായണൻ. അവധിക്ക് നാട്ടിൽ വന്നതായിരുന്നു. മറൈൻഫോഴ്സ്, തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ്, ഫയർഫോഴ്സ്, കൊച്ചിയിൽ നിന്നെത്തിയ കോസ്റ്റൽ ഗാർഡിൻ്റെ ബോട്ട്, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവർ രാവിലെ മുതൽ തെരച്ചിൽ തുടരുന്നതിനിടെ വൈകിട്ട് 5 ഓടെ മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

Related Articles

Back to top button