പൊഴിയിൽ കാണാതായ വിദ്യാർത്ഥിക്കായി തെരച്ചിൽ തുടരുന്നു

അമ്പലപ്പുഴ: തോട്ടപ്പള്ളി പൊഴിയിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിക്കു വേണ്ടി തെരച്ചിൽ തുടരുന്നു. കായംകുളം കൃഷ്ണപുരം പുള്ളിക്കണക്ക് പനയ്ക്കൽ പി.സി.രാധാകൃഷ്ണൻ – രാധാമണി ദമ്പതികളുടെ ഏകമകൻ ദേവനാരായണൻ (19) നെയാണ് കാണാതായത്.ഇന്നലെ വൈകിട്ട് 7 ഓടെ സുഹൃത്തുക്കളുമൊത്ത് പൊഴിയിൽ കുളിക്കവെ വെള്ളത്തിൽ ഒഴുകി പോകുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന 2 സുഹൃത്തുക്കളെ മത്സ്യതൊഴിലാളികൾ രക്ഷപെടുത്തിയിരുന്നു. മധുരയിൽ ഫോറർ സിക് വിദ്യാർത്ഥിയായ ദേവനാരായണൻ അവധിക്ക് നാട്ടിൽ വന്നതായിരുന്നു. മറൈൻഫോഴ്സ്, തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ്, ഫയർഫോഴ്സ്, കൊച്ചിയിൽ നിന്നെത്തിയ കോസ്റ്റൽ ഗാർഡിൻ്റെ ബോട്ട്, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവർ രാവിലെ മുതൽ തെരച്ചിൽ തുടരുകയാണ്.

Related Articles

Back to top button