പെൻഷൻകാരോടുള്ള സർക്കാർ സമീപനത്തിൽ മാറ്റം വരണം: വി. മോഹൻദാസ് …

അമ്പലപ്പുഴ: ഇടതുപക്ഷ സർക്കാരിന് യോജിച്ച നയമല്ല ഇപ്പോൾ പെൻഷൻ കാരോടും, തൊഴിലാളികളോടും സർക്കാർ പുലർത്തുന്നതെന്നും അതിന് മാറ്റം വരുത്തി പെൻഷൻ കാരെയും തൊഴിലാളികളെയും അംഗീകരിക്കുന്ന സമീപനം സർക്കാരിൻറെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും എ.ഐ.ടി.യു.സി ആലപ്പുഴ ജില്ലാ പ്രസിഡൻറ് അഡ്വ. വി. മോഹൻ ദാസ് പറഞ്ഞു.
ഓഗസ്റ്റ് 16 മുതൽ ആരംഭിച്ച കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ ധർണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ. മോഹൻദാസ്. പെൻഷൻ സർക്കാർ ഏറ്റെടുക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, എല്ലാ മാസവും കൃത്യമായി പെൻഷൻ വിതരണം ചെയ്യുക, ഡി.എ. കുടിശ്ശിക അനുവദിക്കുക, തുടങ്ങിയ നിരവധി ആയിട്ടുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജില്ലാ കേന്ദ്രീകരിച്ച് നടത്തുന്ന ധർണ 22 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ അഞ്ചുവർഷമായി മുടങ്ങിക്കിടക്കുന്ന ഉത്സവകാലബത്ത പുനസ്ഥാപിക്കണമെന്നും പെൻഷൻകാർ ആവശ്യം ഉന്നയിച്ചു.
ആലപ്പുഴ ബസ് സ്റ്റേഷനിൽ നടന്ന ജില്ല സമരത്തിൽ ജില്ലാ പ്രസിഡൻറ് ഇ.ബി. വേണുഗോപാൽ അദ്ധ്യക്ഷനായി .എ.ഐ.റ്റി.യൂ.സി ജില്ലാ പ്രസിഡണ്ട് അഡ്വ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എ .പി .ജയപ്രകാശ്, യൂണിറ്റ് പ്രസിഡൻറ് ബേബി പാറക്കാടൻ ,യൂണിറ്റ് സെക്രട്ടറി വി. രാധാകൃഷ്ണൻ, ഹരിപ്പാട് യൂണിറ്റ് പ്രസിഡണ്ട് എൻ. പ്രഭാകരൻ,വി.പി.ബാലചന്ദ്രൻ ആചാരി, കെ. ഉണ്ണികൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button