പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു
കായംകുളം : പതിമൂന്ന് വയസുള്ള പെൺകുട്ടി അനിയത്തിയോടൊപ്പം വീടിന് സമീപം കളിച്ചു കൊണ്ടിരിക്കുമ്പോൾ ഉടുമുണ്ട് പൊക്കി കാണിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ കീരിക്കാട് കണ്ണമ്പള്ളി ഭാഗം തറമേൽ പുത്തൻ വീട്ടിൽ നജീബ് (35) നെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം പെൺകുട്ടി പരാതി നൽകിയതറിഞ്ഞ പ്രതി ഒളിവിൽ പോവുകയായിരുന്നു. കായംകുളം സി ഐ മുഹമ്മദ് ഷാഫി, കരീലക്കുങ്ങര സിഐ സുധിലാൽ, സിപിഒമാരായ ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ്, ഫിറോസ് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാന്ന് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൊബൈൽ ഫോൺ ലൊക്കേഷനുകളും മറ്റും പരിശോധിച്ച് പ്രതി അടൂരിൽ ഉണ്ടെന്ന് മനസിലാക്കുകയും അവിടെ നിന്നും പിടികൂടുകയുമായിരുന്നു.