പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19കാരൻ പിടിയിൽ..

പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പൊലീസിന്റെ പിടിയിലായി. കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കൊല്ലം തങ്കശേരി ബിഷപ്പ് ഹൗസിന് സമീപം താമസിക്കുന്ന ആൽവി (19)നാണ് അറസ്റ്റിലായത്.

പ്രതി കുറച്ചുനാളായി പെൺകുട്ടിയുമായി പരിചയത്തിലായിരുന്നു. 2022 ജനുവരി മാസത്തിലെ പലദിവസങ്ങളിലും രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് പ്രതി പീഡനം നടത്തിയത്. അസഹനീയമായ വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് സ്ഥിരീകരിക്കുന്നത്. തുടർന്ന് കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി പെൺകുട്ടി പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ പിടികൂടുന്നത്.

Related Articles

Back to top button