പെണ്‍കുട്ടിയെ കാണാതായ സംഭവം: ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
പാലക്കാട്: പാലക്കാട് ജില്ലയിലെ അലനല്ലൂരില്‍ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി. സ്‌കൂളിന്‍റെ മൂന്നാം നിലയില്‍ കൈകള്‍ കെട്ടിയിട്ട നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പെൺകുട്ടി സ്വയം കൈകള്‍ കെട്ടിയിടുകയായിരുന്നെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. വീട്ടുകാരെ പേടിപ്പിക്കാനാണ് ഇത് ചെയ്‍തതെന്നാണ് പെണ്‍കുട്ടിയുടെ വിശദീകരണം. മൊബൈല്‍ ഫോണ്‍ തരുമോയെന്ന് പെണ്‍കുട്ടി ചോദിച്ചെങ്കിലും വീട്ടുകാര്‍ നല്‍കിയിരുന്നില്ല. ഇതോടെ രാവിലെ സൂകളിലേക്ക് കുട്ടി ഇറങ്ങിയത് വീട്ടുകാരോട് പിണങ്ങിയാണ്. വൈകുന്നേരം മുതല്‍ വിദ്യാര്‍ത്ഥിനിയെ കാണാതാവുകയായിരുന്നു. വാർത്ത പരന്നതോടെ വീട്ടുകാരും നാട്ടുകാരും തിരച്ചിൽ തുടങ്ങി. പിന്നീട് സ്കൂളിൽ നടത്തിയ തിരച്ചിലില്‍ ഒന്‍പത് മണിയോടെ പെൺകുട്ടിയെ കണ്ടെത്തി. കയ്യിലുള്ള പണത്തിനായി രണ്ട് പേര്‍ ചേര്‍ന്ന് തന്നെ കെട്ടിയിടുകയായിരുന്നെന്നാണ് പെണ്‍കുട്ടി ആദ്യം കൊടുത്ത മൊഴി. എന്നാല്‍ ശരീരത്തില്‍ ബലപ്രയോഗത്തിന്‍റെ പാടുകളുണ്ടായിരുന്നില്ല. മൊഴിയിൽ വൈരുദ്ധ്യമുള്ളതായി പൊലീസ് തുടക്കത്തിലേ സംശയിച്ചിരുന്നു .പെൺകുട്ടിയുടെ മാതാപിതാക്കളും ഇതേ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് കൂടുതല്‍ വിശദാംശങ്ങള്‍ ആരാഞ്ഞപ്പോഴാണ് സ്വയം കൈകള്‍ കെട്ടിയിട്ടതാണെന്ന് പെണ്‍കുട്ടി പറഞ്ഞത്.