പൂർണിമ ഇന്ദ്രജിത്ത് സ്വന്തം വീട് പണിയിലാണ്…..
നടിയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്ത് വീട് പണിയിലാണ്. ഇത് സിനിമാ സെറ്റിലാണെന്ന് കരുതരുത്. സ്വന്തം വീട് നിർമ്മാണത്തിലാണ് നടി. സോഷ്യൽ മീഡിയയിലൂടെ നടി തന്നെയാണ് ഇത് ആരാധകരുമായി പങ്കുവെച്ചത്. സ്വന്തമായി വീട് പണിയുന്നതിന്റെ സന്തോഷമാണ് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. അതും രസകരമായ രീതിയിൽ.
നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ ഭിത്തിയിൽ സിമന്റ് തേക്കുന്ന വീഡിയോയാണ് താരം പോസ്റ്റ് ചെയ്തത്. സ്വന്തമായി വീട് പണിയുന്നതിന്റെ സന്തോഷം എന്ന കുറിപ്പും ഈ വീഡിയോക്കൊപ്പം ചേർത്തിട്ടുണ്ട്. ഓക്കെ അല്ലേ എന്ന് തൊഴിലാളികളോട് പൂർണിമ ചോദിക്കുന്നതും പെർഫെക്റ്റ് ആണ് എന്ന് പൂർണിമ തന്നെ പറയുന്നതും വീഡിയോയിൽ കാണാം. മകൾ പ്രാർഥനയ്ക്കൊപ്പം സൈറ്റ് സന്ദർശിച്ചപ്പോൾ എടുത്ത വീഡിയോയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിലൂടെ ഒരു ഇടവേളക്ക് ശേഷം സിനിമയിൽ തിരിച്ചെത്തുകയാണ് പൂർണിമ. സിനിമയുടെ റിലീസ് ഉടൻ ഉണ്ടാവും. ഇതിന് മുമ്പ് 2019ൽ പുറത്തിറങ്ങിയ വൈറസിൽ ആണ് പൂർണിമ അഭിനയിച്ചിരുന്നത്.