പൂജാ ബമ്പർ നറുക്കെടുത്തു… ആ ഭാഗ്യ നമ്പർ ഇതാണ്….

തിരുവനന്തപുരം: ഈ വർഷത്തെ പൂജാ ബമ്പർ നറുക്കെടുപ്പ് നടക്കുന്നു. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. സമ്മാനാർഹമായ നമ്പർ ഇതാണ് JC 110398

50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 12 പേർക്ക് ലഭിക്കും. ഒരുലക്ഷം ആണ് നാലാം സമ്മാനം(അവസാന അഞ്ചക്കത്തിന്). കൂടാതെ മറ്റ് നിരവധി സമ്മാനങ്ങളും ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നു. അതേസമയം കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് മികച്ച രീതിയിലുള്ള വിൽപ്പനയാണ് പൂജാ ബമ്പറിന് ഇത്തവണ ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വർഷം വരെ അഞ്ച് കോടിയായിരുന്നു പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനത്തുക. എന്നാൽ ഈ വർഷത്തെ തിരുവോണം ബമ്പർ വിൽപ്പന റെക്കോർഡ് ഇട്ടതോടെയാണ് പൂജാ ബമ്പറിന്റെയും സമ്മാനത്തുക 10 കോടിയായി ലോട്ടറി വകുപ്പ് ഉയർത്തിയത്. കഴിഞ്ഞ പൂജാ ബംബറിന്റെ 37 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഇത്തവണ ഈ കണക്ക് മറികടക്കുമോ എന്നറിയാന്‍ നാളവരെ കാത്തിരിക്കേണ്ടിയിരിക്കുന്നു.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാവുന്നതാണ്. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കേണ്ടതാണ്. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

Related Articles

Back to top button