പുഴയിൽ കുളിക്കാനിറങ്ങിയ 5 പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു… 2 പേർ മരിച്ചു, 2 പേരെ കാണാതായി, ഒരാളെ രക്ഷപ്പെടുത്തി…

കൊച്ചി : എറണാകുളം പുത്തൻവേലിക്കരയി ൽ ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങി അഞ്ച് പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു. രണ്ട് പേർ മരിച്ചു. രണ്ട് പേരെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടത് കണ്ട സമീപത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ഇവരിൽ രണ്ട് പേർ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒരാൾ അപകടനില തരണം ചെയ്തു. മേഘ (26), ജ്വാല ലക്ഷ്മി (13) എന്നിവരാണ് മരിച്ചത്.

പുത്തൻവേലിക്കരയ്ക്ക് സമീപത്ത് തന്നെ താമസിക്കുന്ന പെൺകുട്ടികളാണ് അപകടത്തിൽപ്പെട്ടത്. കുട്ടികൾ ഒഴുകിപ്പോകുന്നത് സമീപത്ത് കക്ക വാരുകയായിരുന്ന ആളുകളുടെ ശ്രദ്ധയിൽപ്പെട്ടു. ഇവരാണ് മൂന്ന് പേരെ ആശുപത്രിയിലെത്തിച്ചത്. കാണാതായ രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്.

Related Articles

Back to top button