പുലർച്ചെ 1 മണിക്ക് ബസിൽ 3 യുവതികളും യുവാവും കാട്ടികൂട്ടിയത്… പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ അവിടെയും …

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ യുവതികളുടെ അസഭ്യവർഷം. യാത്രക്കാരുടെ പരാതിയിൽ മൂന്ന് യുവതികളേയും ഒരു യുവാവിനേയും ആറ്റിങ്ങൽ പോലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ ഒരുമണിക്കാണ് സംഭവമുണ്ടായത്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിൽ കല്ലമ്പലത്ത് നിന്നാണ് മൂന്ന് യുവതികളും യുവാവുമടങ്ങിയ സംഘം കയറിയത്. ബസിൽ കയറിയ ഉടനെ തന്നെ സീറ്റില്ലെന്ന് ആരോപിച്ച് ഇവർ ബഹളമുണ്ടാക്കുകയായിരുന്നു. ബഹളം കൂടിയപ്പോൾ സീറ്റിലിരുന്ന ചില യാത്രക്കാർ മാറിക്കൊടുക്കുകയായിരുന്നു. എന്നാൽ ഈ സീറ്റിൽ ഇരിക്കാൻ തയ്യാറാകാതെ ഇവർ ബഹളം തുടരുകയായിരുന്നു.

തുടർന്ന് മറ്റ് യാത്രക്കാരുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഇതിന് പിന്നാലെ ഡ്രൈവർ ബസ് ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നു. സ്റ്റേഷനിൽ പോലീസുകാരോട് കയർത്ത് സംസാരിച്ചതോടെ വലിയ ബഹളമായി മാറുകയും ചെയ്തു. യുവതികൾ ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന സംശയത്തെത്തുടർന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി വൈദ്യപരിശോധന നടത്താനാണ് പോലീസ് തീരുമാനം. യുവതികൾക്കും ഒപ്പമുണ്ടായിരുന്ന യുവാവിനുമെതിരെ കേസെടുക്കും.

Related Articles

Back to top button