പുരോഹിതനായ ഭർത്താവ് നഗ്നവീഡിയോകൾ നിർമ്മിക്കുന്നു… അടിവസ്ത്രം മന്ത്രവാദത്തിന് ഉപയോഗിക്കുന്നു… പരാതിയുമായി 38കാരി….

ഇസ്ലാം പുരോഹിതനായ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ. ഭർത്താവ് നഗ്നവീഡിയോകൾ നിർമ്മിക്കുകയും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുകയും തന്റെ അടിവസ്ത്രം മന്ത്രവാദത്തിന് ഉപയോഗിക്കുകയും ചെയ്തുവെന്നാണ് യുവതി നൽകിയിരിക്കുന്ന പരാതി.

ഭർത്താവ് തനിക്ക് ലഹരി കലർത്തി ഭക്ഷണം നൽകാറുണ്ടായിരുന്നു. അതുമൂലം താൻ ബോധംകെട്ടു വീഴുമായിരുന്നുവെന്നും. അതിന് ശേഷം തന്റെ നഗ്നവീഡിയോകൾ ഇയാൾ ചിത്രീകരിക്കാറുണ്ടെന്നും യുവതി പറയുന്നു. തന്റെ ഭർത്താവ് ഒരു മതപണ്ഡിതനാണെന്നും അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ടെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നുണ്ട്. ഇയാൾ കുളിമുറിയിലും കിടപ്പുമുറിയിലും ക്യാമറ സ്ഥാപിച്ച് തന്നെ നിരീക്ഷിക്കുകയും ചെയ്യുന്നതെല്ലാം ക്യാമറയിൽ പകർത്തുകയും ചെയ്യുമെന്നും യുവതി പറയുന്നു.

എല്ലാ ദിവസവും മർദ്ദിച്ച് അവശയാക്കും, ഭക്ഷണത്തിന് പോലും പണം നൽകാറില്ലെന്നും 38 കാരിയായ യുവതി പറയുന്നു. തന്റെ അടിവസ്ത്രങ്ങളും മറ്റും മന്ത്രവാദത്തിനായി കൊണ്ടുപോകുകയും ചെയ്യും. ഇതിനിടെ ഭർത്താവ് രണ്ടാം വിവാഹവും കഴിച്ചു. രണ്ടു ദിവസം മുമ്പും മർദ്ദിച്ചു, കോണിപ്പടിയിലൂടെ വലിച്ചിഴച്ചു, അങ്ങനെ ഇടുപ്പ് എല്ല് പൊട്ടിയെന്നും യുവതി പറയുന്നു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ബദ്വാലി ചൗക്കിക്ക് സമീപമാണ് ഇവർ താമസിച്ചിരുന്നത്. പരാതി ഉയർന്നതിനു പിന്നാലെ പുരോഹിതനെ പള്ളിയിൽ നിന്ന് പുറത്താക്കി.

Related Articles

Back to top button