പീഡന കേസിലെ പ്രതിയുടെ അമ്മ അർധനഗ്നായായി എസ്.ഐയെ മസാജ് ചെയ്യുന്നു….വീഡിയോ പുറത്ത്…..

പോലീസ് ഔട്ട്പോസ്റ്റിൽ എസ്.ഐയെ സ്ത്രീകൾ മസാജ് ചെയ്യുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഉദ്യോഗസ്ഥനെതിരേ ഉന്നത ഉദ്യോഗസ്ഥർ നടപടിയെടുത്തു. കഴിഞ്ഞ ദിവസമാണ് എസ്.ഐയെ ഒരു സ്ത്രീ മസാജ് ചെയ്തുനൽകുന്ന വീഡിയോ പുറത്തുവന്നത്. ഒരു സ്ത്രീ അർധനഗ്നായ എസ്.ഐ.യ്ക്ക് മുന്നിലിരിക്കുമ്പോൾ മറ്റൊരു സ്ത്രീ അദ്ദേഹത്തിന് മസാജ് ചെയ്തു നൽകുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്.

ഔട്ട്പോസ്റ്റിൽ തന്റെ മുറിയിൽ വെച്ചാണ് എസ്.ഐ സ്ത്രീയെ കൊണ്ട് മസാജ് ചെയ്യിപ്പിച്ചത്. മസാജ് ചെയ്തിരുന്ന സ്ത്രീ ഒരു പീഡനക്കേസിലെ പ്രതിയുടെ അമ്മയാണെന്നാണ് റിപ്പോർട്ട്. മസാജിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥൻ അഭിഭാഷകനോട് സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഈ സ്ത്രീ ഒരു പാവമാണെന്നും ആധാർ കാർഡുമായി കോടതിയിൽ വരുമെന്നും സഹായിക്കണമെന്നുമാണ് എസ്.ഐ അഭിഭാഷകനോട് ഫോണിൽ പറഞ്ഞിരുന്നത്. പീഡനക്കേസിലെ പ്രതിയുടെ ജാമ്യത്തിനായി താനാണ് പതിനായിരം രൂപ മുടക്കുന്നതെന്നും ഇയാൾ പറഞ്ഞിരുന്നു.

നൗഹാട്ട പോലീസ് സ്റ്റേഷന് കീഴിലെ ദർഹാർ പോലീസ് ഔട്ട്പോസ്റ്റിലായിരുന്നു സംഭവം. ദർഹാർ പോലീസ് ഔട്ട്പോസ്റ്റിലെ എസ്.ഐ. ശശിഭൂഷൺ സിൻഹക്കെതിരേയാണ് ഉന്നത ഉദ്യോഗസ്ഥർ നടപടിയെടുത്തത്. ഇയാളെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തതായും സംഭവത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചതായും എ.ഡി.ജി ജെ.എസ്. ഗംഗ്വാർ അറിയിച്ചു. മാർച്ച് 16ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ട് ആൺകുട്ടികൾ പീഡിപ്പിച്ചെന്ന കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ പ്രതികളിലൊരാളുടെ അമ്മയാണ് വീഡിയോയിലുള്ളതെന്നും എസ്.പി വ്യക്തമാക്കി.

Related Articles

Back to top button