പി.സി ജോർജിൻ്റെ ഭാര്യയുടെ കൊന്തക്ക് ശക്തിയുണ്ട്…. അഞ്ചാം നാൾ പിണറായി സർക്കാരിന്റെ ആദ്യ വിക്കറ്റ് തെറിച്ചു…..
രണ്ടാം പിണറായി മന്ത്രിസഭയിലെ ആദ്യ രാജി പുറത്തുവന്നതിന് പിന്നാലെ പൂഞ്ഞാർ മുൻ എം.എൽ.എ പി.സി ജോർജിൻ്റെ ഭാര്യ ഉഷയുടെ ശാപവാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ജൂലൈ രണ്ടിന് പീഡനക്കേസില്‍ പി.സി ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് പി.സി ജോർജിന്റെ ഭാര്യ ഉഷ മുഖ്യമന്ത്രിക്കെതിരെ ശാപവാക്കുകളുമായി രംഗത്തെത്തിയത്. വീട്ടില്‍ അപ്പന്റെ റിവോള്‍വറുണ്ടെന്നും ഒരാഴ്ച്ചക്കുള്ളില്‍ അയാള്‍ അനുഭവിക്കുമെന്നുമാണ് ഉഷ മാധ്യമങ്ങളോട് പറഞ്ഞത്.’ശരിക്കും പറഞ്ഞാല്‍ എനിക്കയാളെ വെടിവച്ച് കൊല്ലണം. എൻ്റെ അപ്പൻ്റെ റിവോള്‍വര്‍ ഇവിടുണ്ട്. കുടുംബത്തെ തകര്‍ക്കുന്ന ഇയാളെ വെടിവച്ച് കൊല്ലണം. സംഭവം അറിഞ്ഞുടനെ പുളളിയുടെ പെങ്ങന്മാരെ വിളിച്ചുപറഞ്ഞു. എല്ലാവരും വേദനിക്കുകയാണ്. എന്റെയീ കൊന്തയുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം അയാള്‍ അനുഭവിക്കും. അനുഭവിച്ചേ തീരുളളു. ഒരു നിരപരാധിയെ, ആ പുളളിക്ക് എത്ര പ്രായമായി. ആ മനുഷ്യനെ പിടിച്ച് ജയിലിലിടാമോ? അതും കേസെന്താ? പീഡനകേസ്.’- ഇങ്ങനെയായിരുന്നു ഉഷ പ്രതികരിച്ചത്.രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ ആദ്യ രാജിയുടെ വാർത്തകൾ പുറത്തു വരുന്ന സാഹചര്യത്തിൽ പിസി ജോർജിൻ്റെ ഭാര്യ ഉഷ അന്ന് നടത്തിയ ഈ പ്രസ്താവനകളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. അന്നത്തെ ആ സംഭവത്തിനു ശേഷം ഒരാഴ്ച തികയുന്നതിനു മുൻപാണ് മുഖ്യമന്ത്രി പിണറായി വിജയന് സജി ചെറിയാനിലൂടെ ആദ്യ പ്രഹരം ഏൽക്കുന്നത്. ഇതോടെയാണ് ഈ വിഷയം വീണ്ടും ചർച്ചകളിലേക്ക് കടന്നുവന്നത്.