പിൻവലിക്കുന്ന പണത്തിൻ്റെ അഞ്ചിരട്ടി നൽകി എ.ടി.എം.. തിക്കിത്തിരക്കി ആളുകൾ…

എ.ടി.എം മെഷീൻ്റെ തകരാർ ചൂഷണം ചെയ്യാൻ തിക്കിത്തിരക്കി ആളുകൾ. പിൻവലിക്കുന്ന പണത്തിൻ്റെ അഞ്ചിരട്ടി ലഭിച്ചതിനെ തുടർന്നാണ് ആളുകൾ പണം പിൻവലിക്കാൻ തടിച്ചുകൂടിയത്. ബുധനാഴ്ചയാണ് തകരാർ കണ്ടെത്തിയത്. അഞ്ഞൂറ് രൂപ പിൻവലിച്ചയാൾക്ക് എടിഎം 5 അഞ്ഞൂറ് രൂപ നോട്ടുകൾ നൽകി. തുടർന്ന് ഇയാൾ വീണ്ടും ഒരു 500 രൂപ കൂടി പിൻവലിച്ചു. അപ്പോഴും എടിഎം അഞ്ച് 500 രൂപ നോട്ടുകൾ നൽകി.

വാർത്ത പ്രചരിച്ചതിനെ തുടർന്ന് ആളുകൾ കൂട്ടമായെത്തി എ.ടി.എമിൽ നിന്ന് പണം പിൻവലിക്കാൻ ആരംഭിച്ചു. തുടർന്ന് ചില ആളുകൾ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി ആളുകളെ പിരിച്ചുവിട്ട് എടിഎം അടച്ചു. പൊലീസ് തന്നെയാണ് ബാങ്ക് അധികൃതരെ വിവരമറിയിച്ചത്. എടിഎം കൂടുതൽ പണം പുറന്തള്ളാൻ കാരണം സാങ്കേതിക തകരാറാണെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഖപർഖേഡ പട്ടണത്തിലെ ഒരു എടിഎം മെഷീനാണ് ചോദിക്കുന്നവർക്ക് ‘വാരിക്കോരി’ പണം നൽകിയത്.

Related Articles

Back to top button