പിള്ളേര് ചില്ലറക്കാരല്ല…. ഒറ്റ മിനിറ്റിൽ റോയൽ എൻഫീൽഡ് ബുള്ളറ്റ് പൊക്കും….
ഒരു മിനിറ്റിനുള്ളിൽ റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈകുകൾ മോഷ്ടിക്കുന്ന രണ്ട് യുവാക്കളെ സിറ്റി പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. മോഷണത്തിന്റെ രീതി യുവാവ് പൊലീസുകാർക്ക് കാണിച്ച് കൊടുക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.
യുവാക്കൾ ബൈക് ഒളിപ്പിക്കാനെത്തിയെന്ന് ഒരു വിവരാവകാശ പ്രവർത്തകൻ രഹസ്യവിവരം നൽകിയിരുന്നു. തുടർന്ന് സിറ്റി പൊലീസ് സൂപ്രണ്ട് രവി ബദൗരിയ ഒരു സംഘം രൂപീകരിച്ച് അവരെ സ്ഥലത്ത് വിന്യസിച്ചു. യുവാക്കൾ അവിടെ എത്തിയയുടൻ പൊലീസ് സംഘം വളഞ്ഞിട്ട് മോഷ്ടാക്കളെ പിടികൂടുകയായിരുന്നു.
ശ്യാം ഗുർജാർ, ബജ്ന ഗുരാജ് എന്നിവരാണ് പിടിയിലായത്. സംഭവസ്ഥലത്ത് നിന്ന് മൂന്ന്
ബൈകുകളും പോലീസ് കണ്ടെടുത്തു. വിപണിയിൽ നല്ല വില ലഭിക്കുന്നതിനാൽ റോയൽ എൻഫീൽഡ് മാത്രമാണ് മോഷ്ടിക്കുന്നതെന്ന് ഇവർ പറഞ്ഞതായി പൊലീസ് അറിയിച്ചു. രണ്ട് യുവാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നടപടികൾ പുരോഗമിക്കുകയാണെന്നും ബൗരിയ പറഞ്ഞു. മധ്യപ്രദേശിലെ ഗ്വാളിയറിൽ മോരെന ജില്ലക്കാരാണ് പിടിയിലായവർ.