പിണറായി അറിയപ്പെടാൻ പോകുന്നത് ‘പൂരംകലക്കി വിജയൻ എന്നാണെന്ന് വി.ഡി.സതീശൻ…
തിരുവനന്തപുരം: ഈ സർക്കാരിനെ ജനങ്ങൾ വിചാരണ ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്വർണ്ണ കടത്തുകാരും സ്വർണ്ണം പൊട്ടിക്കൽ സംഘവുമാണ് സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്കിൽ ഉള്ളതെന്ന് കുറ്റപ്പെടുത്തിയ സതീശൻ ഇവർ ഇനിയും തുടർന്നാൽ സെക്രട്ടറിയേറ്റിന് ടയർ ഘടിപ്പിച്ച് കൊണ്ടുപോകുമെന്നും വിമർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഇനി അറിയപ്പെടാൻ പോകുന്നത് പൂരംകലക്കി വിജയൻ എന്നാണെന്നും പ്രതിപക്ഷ നേതാവ് രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി.