പാലക്കാട് ഭാരത് അരി വിതരണം തടഞ്ഞ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍….

പാലക്കാട് മലമ്പുഴയിൽ ഭാരത് അരി വിതരണത്തിനെതിരെ പ്രതിഷേധം.ലോറിയിൽ എത്തിച്ച അരി വിതരണം ചെയ്തു തുടങ്ങിയപ്പോൾ എല്‍ഡിഎഫ് പ്രവർത്തകരെത്തി വിതരണം തടഞ്ഞു .തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ചാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധം നടത്തിയത് .പ്രതിഷേധത്തെ തുടർന്ന് അരി വിതരണം നിർത്തി. ഇന്ന് രാവിലെ 7 മണിക്കാണ് സംഭവം. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് മലമ്പുഴ എം.എൽ.എ എ പ്രഭാകരൻ അറിയിച്ചു.

Related Articles

Back to top button