പള്ളിയില്‍ മോഷണം..പ്രതി പിടിയിൽ..ചോദ്യം ചെയ്യലിനിടെ തെളിഞ്ഞത് മറ്റൊരു മോഷണം കൂടി…

പള്ളിയില്‍ മോഷണം നടത്തി മുങ്ങിയ യുവാവിനെ തൃശൂര്‍ ജില്ലയിലെ കൊരട്ടിയില്‍ നിന്ന് പിടികൂടി. മുള്ളന്‍കൊല്ലി എടമല കിഴക്കനേത്ത് വീട്ടില്‍ റോമിയോ (27)യെയാണ് തിരുനെല്ലി പൊലീസ് അറസ്റ്റ് ചെയ്തത്. 2024 ജൂലൈ പതിനെട്ടിന് കാട്ടിക്കുളം സെന്റ് പീറ്റേഴ്‌സ് മലങ്കര പള്ളിയിലെ ഓഫീസില്‍ അതിക്രമിച്ചു കയറി 14,000 രൂപ വില മതിക്കുന്ന സി.സി.ടി.വി ഡി.വി.ആറും ഹാര്‍ഡ് ഡിസ്‌കും മോഷ്ടിച്ചു കടന്നു കളഞ്ഞ കേസിലാണ് ഇയാള്‍ പിടിയിലായത്.

പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നും 2023 നവംബറില്‍ കാട്ടിക്കുളം കരുണാഭവന്‍ വൃദ്ധ സദനത്തില്‍ നിന്നും 22000 രൂപ വില മതിക്കുന്ന മൂന്ന് ചാക്ക് കാപ്പിക്കുരു മോഷ്ടിച്ചതും ഇയാളാണെന്ന് സമ്മതിച്ചു. ഇത് മാനന്തവാടിയിലുള്ള മലഞ്ചരക്ക് കടയില്‍ വിറ്റുവെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Related Articles

Back to top button