പറമ്പില്‍ തീപ്പിടുത്തം..അണക്കുന്നതിനിടെ വയോധികൻ പൊള്ളലേറ്റ് മരിച്ചു…
കണ്ണൂർ ആറളത്ത് തീ അണയ്ക്കുന്നതിനിടെ പൊള്ളലേറ്റ് വയോധികൻ മരിച്ചു. ആറളം ഫാമില്‍ വേണുഗോപാലൻ (77) ആണ് മരിച്ചത്.പറമ്പിൽ തീ പടര്‍ന്നത് കണ്ട്, അത് അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേക്കുകയായിരുന്നു .ആറളം ഫാം ഒമ്പതാം ബ്ലോക്കിലാണ് സംഭവം.