പരമ്പരാഗത മയിൽ കറി..വെട്ടിലായി യുട്യൂബർ..യുവാവ് അറസ്റ്റിൽ….
മയിലിനെ കറിവെച്ച വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ക്കെതിരെ കേസ്.പരമ്പരാഗത മയിൽ കറിയെന്ന പേരിലായിരുന്നു യുട്യൂബർ വീഡിയോ യുട്യൂബിൽ പങ്കുവച്ചത്.സംഭവം വിവാദമായതോടെ തെലങ്കാനയിലെ സിരിസില ജില്ലക്കാരനായ പ്രണയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.യൂ ട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ നീക്കം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം വീഡിയോ നീക്കം ചെയ്തെങ്കിലും പ്രണയ് കുമാറിനെതിരെ ശക്തമായ നടപടി വേണമെന്നാണ് മൃഗാവകാശ പ്രവർത്തകർ ആവശ്യപ്പെടുന്നത്. നേരത്തെ കാട്ടുപന്നിയെ കൊന്ന് കറിവയ്ക്കുന്ന വീഡിയോ ഇയാൾ പുറത്ത് വിട്ടിരുന്നതായി ആരോപണമുണ്ട്. പ്രണയ് കുമാറിനെതിരെ കേസ് എടുത്തതായും ഇത്തരം നടപടികൾ ചെയ്യുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സിരിസില എസ് പി അഖിൽ മഹാജൻ വിശദമാക്കുന്നത്.പാടത്ത് വച്ച വൈദ്യുത വേലിയിൽ തട്ടി ചത്ത മയിലിനെ കറി വയ്ക്കുകയായിരുന്നുവെന്നാണ് കർഷകർ പൊലീസിനോട് വിശദമാക്കിയത്.