പരപുരുഷ ബന്ധം – ഭാര്യയെ സുഹൃത്തിനെക്കൊണ്ട് മാല ഇടീച്ചു.. സിന്ദൂരം ചാർത്തിച്ചു….

പരപുരുഷ ബന്ധം ആരോപിച്ച് സ്ത്രീയെയും ആൺ സുഹൃത്തിനെയും ഭർത്താവും നാട്ടുകാരും ചേർന്ന് ക്രൂരമായി മർദിച്ചു. ഇരുവരെയും തടഞ്ഞുവെച്ച നാട്ടുകാർ ഇവരോട് വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. ഭീഷണിപ്പെടുത്തി മാല ഇടീപ്പിക്കുകയും സിന്ദൂരം ചാർത്തിക്കുകയും ചെയ്തു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രദേശവാസികളുടെ ആൾക്കൂട്ട ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പൊലീസെത്തിയാണ് രക്ഷിച്ചത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അടുത്തിടെയാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ഇടക്കിടെ തന്റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇവർ ഭർതൃവീട്ടിൽ നിന്നും പുറത്തുപോകാറുണ്ടായിരുന്നു. യുവതിയെ നേരത്തെ സംശയമുണ്ടായിരുന്ന ഭർത്താവ് യുവതി വീട്ടിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഭാര്യയുടെ വീട്ടിൽ വിളിച്ച് കാര്യം അന്വേഷിച്ചു. എന്നാൽ സ്ത്രീ

അവിടെയെത്തിയിട്ടില്ലെന്ന് വീട്ടുകാർ അറിയിച്ചതോടെ ഇയാൾ ഭാര്യയെ തിരക്കിയിറങ്ങി. ഇതിനിടെ യുവതിയെ സുഹൃത്തിനൊപ്പം കണ്ടതായി ഭർത്താവിന്റെ കൂട്ടുകാർ അറിയിച്ചു. ഇതോടെ ഭർത്താവ് ഭാര്യയുടെ സുഹൃത്തിന്റെ വീട്ടിലെത്തി. ഇരുവരെയും ഒരുമിച്ച് കണ്ടതോടെ പ്രകോപിതനായ ഇയാൾ ഭാര്യയെ ക്രൂരമായി മർദിക്കുകയായിരുന്നു. അതിനുശേഷമാണ് ആൾക്കൂട്ട ആക്രമണമുണ്ടായത്. ത്രിപുരയിലെ ഖോവായ് ജില്ലയിലെ തെലിയമുറയിൽ ആണ് സംഭവം. ത്രിപുര വനിത കമ്മിഷൻ സംഭവത്തെ അപലപിച്ച് രംഗത്തെത്തി. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വനിത കമ്മിഷൻ അറിയിച്ചു.

Back to top button