പന്തളം കൊട്ടാരത്തിലെ രാമവർമ രാജാ നിര്യാതനായി
പന്തളം കൊട്ടാരത്തിൽ മംഗള വിലാസം പടിഞ്ഞാറെതളo ചതയം നാൾ രാമവർമ രാജാ (92) ഇന്ന് രാവിലെ തൃപ്പൂണിത്തുറയിൽ നിര്യാതനായി. കൊടുങ്ങല്ലൂർ പുത്തൻകോവിലകത്ത് ഗംഗ തമ്പുരാട്ടിയാണ് ഭാര്യ. മകൾ അംബിക. മരുമകൻ രാജീവ്. പരേതയായ അംബികത്തമ്പുരാട്ടി, രാഘവവർമ്മ രാജാ, രവിവർമ്മ, രാജാ രാജാ വർമ്മ, സഹോദരങ്ങളാണ്. പന്തളം വലിയകോയിക്കൽ ശ്രീ ധർമ ശാസ്താ ക്ഷേത്രം അശുലം ആയതിനാൽ ഇന്ന് മുതൽ 13 വരെ 11 ദിവസം ക്ഷേത്രം അടച്ചിടും 14 തിങ്കളാഴ്ച ക്ഷേത്രം തുറക്കും.