പതിവ് തെറ്റിക്കാതെ രാജസ്ഥാന്‍ റോയൽസ്….സഞ്ജു കളഞ്ഞത് ഒന്നാം കീപ്പറാനാവാനുള്ള അവസരം…

ഐപിഎല്‍ സീസണിന്റെ രണ്ടാം പകുതിയില്‍ നിറം മങ്ങുന്നപതിവ് ആവര്‍ത്തിച്ചാണ് രാജസ്ഥാന്‍ റോയല്‍സ് മടങ്ങുന്നത്. ജോസ് ബട്‌ലര്‍ ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചുപോയത് ടീമിന് വലിയ തിരിച്ചടിയായി. അടുത്ത സീസണിലെ താരലേലത്തിനു മുന്‍പ് ടീമില്‍ അഴിച്ചുപണി ഉറപ്പാണ്. ഏപ്രിലില്‍ തന്നെ 16 പോയിന്റിലെത്തിയിട്ടും, ആദ്യ ക്വാളിഫയറില്‍ ഇടം നേടാതെ പോയതില്‍ തുടങ്ങുന്നു രാജാസ്ഥന്റെ വീഴ്ചകള്‍. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ നേടിയ ജയം ഉണര്‍വ് നല്‍കുമെന്ന് കരുതിയെങ്കിക്കും സീസനില്‍ രണ്ട് വട്ടം ചേപ്പൊക്കിലെ സ്പിന്‍ കെണിയില്‍ കുരുങ്ങിയത് ടീമിന്റെ ദൗര്‍ബല്യത്തിന് തെളിവായി.

അനവസരത്തിലെ അനാവശ്യ പരീക്ഷണങ്ങളും ചില താരങ്ങളില്‍ ഉള്ള അമിത വിശ്വാസവും റോയല്‍സിനെ പിന്നോട്ടടിച്ചു. ജോസ് ബട്‌ലര്‍ ദേശീയ ടീമിന്റെ മത്സരങ്ങള്‍ക്കായി മടങ്ങിയതായിരുന്നു റോയല്‍സ് നേരിട്ട ഏറ്റവും വലിയ പ്രഹരം. പകരം ഓപ്പണറായ ടോം കാഡ്‌മോര്‍, ഫുള്‍ടോസ് പോലും 30 വാരയ്ക്കുറത്തേക്ക് പായിക്കാനാകാതെ പതുങ്ങുന്നത് അമ്പരാപ്പൊടെയാണ് രാജസ്ഥാന്‍ ആരാധകര്‍ കണ്ടുകൊണ്ടിരുന്നത്. പ്ലേ ഓഫില്‍ തിളങ്ങിയിരുന്നെങ്കില്‍ ലോകകപ്പില്‍ ആദ്യ വിക്കട്ട് കീപ്പര്‍ ആകാനുള്ള അവസരം സഞ്ജുവിന് അനായാസം ലഭിച്ചേനെ.

Related Articles

Back to top button