പതിനാലുകാരി ഭാര്യ സഹോദരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത ഭാര്യസഹോദരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഭാര്യ സഹോദരിയുടെ പിറന്നാൾ ആഘോഷത്തിന് ഭാര്യയുടെ വീട്ടിലെത്തിയ യുവാവ് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പലപ്പോഴായി പീഡനം തുടർന്നു. ക്ലാസ് സമയങ്ങളിൽ കുട്ടിയിൽ പതിവില്ലാത്ത അവശത കണ്ട അധ്യാപകർ നടത്തിയ അന്വേഷണത്തിലാണ് പീഡനകഥ പുറത്തറിയുന്നത്.
തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ നൽകിയ കൗൺസിലിങ്ങിൽ കുട്ടി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി. സ്‌കൂൾ അധികൃതർ നൽകിയ പരാതിയെ തുടർന്നാണ് അഗളി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
ആദിവാസി കുറുമ്പ പ്രാക്തന ഗോത്ര വിഭാഗത്തിൽ നിന്നുള്ള പതിനാലുകാരിയെയാണ് പീഡിപ്പിച്ചത്. പുതൂർ പഞ്ചായത്തിലെ താഴെ ഭൂതയാർ ഊരിലെ നഞ്ചൻ മകൻ രാജനാണ് (34) അറസ്റ്റിലായത്.