പതിനഞ്ചുകാരിയെ പീഡിപ്പിച്ച പ്രതി രാത്രിയിൽ ജയിൽ ചാടി രാവിലെ പിടിയിലായി
തിരുവല്ല: പുളിക്കീഴ് പോലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപെട്ട പോക്സോ കേസ് പ്രതിയെ പിടികൂടി. പതിനഞ്ചുകാരിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതി പൊടിയാടി സ്വദേശി സജു കുര്യൻ(20) നെയാണ് ഇന്ന് പുലർച്ചെ പിടികൂടിയത്. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് വിലങ്ങഴിച്ചു മാറ്റി സജി രക്ഷപ്പെട്ടത്. മണിക്കൂറുകളോളം പോലീസിനെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രതിയെ ഇന്ന് പുലര്‍ച്ചെയോടെ സ്‌റ്റേഷന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും പിടികൂടുകയായിരുന്നു. പ്രതിയെ ഇന്നുച്ച കഴിഞ്ഞ് കോടതിയിൽ ഹാജരാക്കുമെന്ന് പുളിക്കീഴ് സി.ഐ പറഞ്ഞു.