പണി വരുന്ന വഴിയേ… നഷ്ടപ്പെട്ട 43,000 തിരികെവാങ്ങാനെത്തിയ യുവാവിന് 5 ലക്ഷം പോയിക്കിട്ടി….
കുഴൽപണവുമായി ബൈക്കിൽ പോയ അഷ്റഫിന്റെ കൈയ്യിൽ നിന്നും നാൽപ്പത്തി മൂന്നായിരം രൂപ വഴിയിൽ വീണു. പണം കിട്ടിയ ആംബുലൻസ് അസോസിയേഷൻ അത് പൊലീസ് സ്റ്റേഷനിൽ എൽപിച്ചു. ഇതറിഞ്ഞ അഷ്റഫ് പണം തിരിച്ചു വാങ്ങാനായി പൊലീസ് സ്റ്റേഷനിൽ എത്തി. മൊബൈൽ എടുത്തപ്പോൾ കീശയിൽ നിന്നും വീണുപോയി എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇയാളെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ ഇതിന് മുമ്പ് കുഴൽപ്പണം കടത്തിയതിന് പിടിയിലായിട്ടുണ്ടെന്ന് തെളിഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ വാഹനത്തിലും ശരീരത്തിലും ഒളിപ്പിച്ച നിലയിൽ അഞ്ച് ലക്ഷം രൂപ കണ്ടെടുക്കുകയായിരുന്നു. കണ്ടുകിട്ടിയ പണം പൊന്നാനി കോടതിയിൽ ഹാജരാക്കി.