കൊച്ചിയിൽ ഹണിട്രാപ്, ഫോർട്ട്‌കൊച്ചിക്കാരി റിന്‍സിന
കൊച്ചി: കൊച്ചിയില്‍ വീണ്ടും ഹണിട്രാപ്. ഫോര്‍ട്ട്കൊച്ചി സ്വദേശിനി റിന്‍സിനയാണ് ട്രാപ് ഒരുക്കിയത്. കഴിഞ്ഞ മാസം മാത്രം റിന്‍സിനയ്ക്കെതിരെ രണ്ട് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവരെ അറസ്റ്റ് ചെയ്തു.അറസ്റ്റിലായ റിന്‍സിന മുന്‍പും ഹണി ട്രാപ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസില്‍ റിന്‍സിന ഗര്‍ഭിണിയാണെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്. കൊച്ചിയിലെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി ശാരീരക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ഗര്‍ഭിണിയാണെന്ന് പറഞ്ഞാണ് പണം തട്ടിയത്. ഇപ്പോൾ മട്ടാഞ്ചേരിയിലെ ഹോട്ടലുടമയില്‍ നിന്നാണ് പണം തട്ടാന്‍ ശ്രമിച്ചത്. യുവതി കഴിഞ്ഞിരുന്ന ആശുപത്രി മുറിയില്‍ വിളിച്ചുവരുത്തി പണം തട്ടാനായിരുന്നു ശ്രമം. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് പോവുകയും ആശുപത്രി മുറിയിലേക്ക് ഹോട്ടലുടമയെ തന്ത്രപൂര്‍വം വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തായിരുന്നു തട്ടിപ്പ്. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. വീണ്ടും പണം തട്ടാന്‍ റിന്‍സിനയും കാമുകനും മറ്റൊരു സുഹൃത്തും നീങ്ങയതോടെ മട്ടാഞ്ചേരി ഹോട്ടലുടമ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.