പട്ടാപ്പകൽ ആളുകൾ നോക്കി നിൽക്കെ യുവാക്കൾ പെൺകുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു
ലജ്ജിച്ച് തലതാഴ്ത്താം, സംഭവം നടന്നത് നമ്മുടെ സ്വന്തം ഭാരതത്തിൽ.
പട്ടാപ്പകൽ ആളുകൾ നോക്കി നിൽക്കെ യുവാക്കൾ പെൺകുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. മാർച്ച് പതിനൊന്നിനായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന വീഡിയോയുടെ തുടക്കത്തിൽ രണ്ട് സ്ത്രീകളെ ആൾക്കൂട്ടം ലൈംഗികമായി ഉപദ്രവിക്കുന്നത് കാണാം. ബലമായി പിടിച്ചുവച്ച ശേഷമാണ് ഇവരെ ആൾക്കൂട്ടം ആക്രമിക്കുന്നത്. ഇവർ ഉറക്കെ നിലവിളിക്കുന്നുണ്ടെങ്കിലും ആരും രക്ഷിക്കാനെത്തുന്നില്ല. പകരം എല്ലാവരും അതിന്റെ ദൃശ്യങ്ങൾ പകർത്തുന്നതും വീഡിയോയിൽ കാണാം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകാൻ ആരും തയ്യാറിയ്യില്ലെന്നും പൊലീസ് പറയുന്നു.
എന്നാൽ യുവതികളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പരാതി ഇല്ലാത്തതിനാൽ പീഡന വീരൻമാർക്കെതിരെ കേസ് എടുക്കാൻ തയ്യാറാകാത്ത നിയമമാണ് അത് പ്രചരിച്ചവരെ കുറ്റക്കാരാക്കുന്നത്. മധ്യപ്രദേശിലെ അലിരാജ്പൂർ ജില്ലയിൽ ഹോളിക്ക് മുന്നോടിയായി ഒരാഴ്ച നീണ്ടുനിൽക്കുന്ന ഗോത്രോത്സവമായ ഭഗോറിയയ്ക്കിടെയായിരുന്നു സംഭവം. യുവതികളെ ആൾക്കൂട്ടം ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ടുനിൽക്കുന്നവർ പകർത്തുകയായിരുന്നു