നെറ്റിയിൽ കുറി ചാർത്താം…. അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ…..

പവിത്രതയോട് കൂടിയ കാര്യമാണ് കുറി തൊടുക അഥവാ തിലകം ചാര്‍ത്തുക എന്നത്. കുളിച്ചതിന് ശേഷമോ ക്ഷേത്രദർശനത്തിന് ശേഷമോ നെറ്റിയിൽ കുറി തൊടുക എന്നുള്ളത് ഹിന്ദു മതത്തില്‍ വിശ്വസിക്കുന്നവരുടെ ശീലമാണ്. നെറ്റിയുടെ മധ്യഭാഗത്താണ് സാധാരണയായി തിലകം ചാര്‍ത്തുന്നത്. ദിവസങ്ങൾക്കനുസരിച്ച് കുറി ധരിച്ചാൽ ഗുണങ്ങൾ ഉണ്ടെന്നും പറയപ്പെടുന്നു. ഓരോ ദിവസങ്ങളിൽ തോടേണ്ട കുറികളും വ്യത്യസ്ഥമാണ്.

വൈകുന്നേരങ്ങളില്‍ ഭസ്മം തൊടുന്നത് ആരോഗ്യപരമായി ഉണർവുണ്ടാകാൻ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. ഞായറാഴ്ചകളിൽ നെറ്റിയിൽ ചന്ദനക്കുറി തൊടുന്നതാണ് ഉത്തമം. തിങ്കളാഴ്ച ഭസ്മക്കുറി ധരിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ഭസ്മക്കുറി ധരിച്ച് ശിവനെ ഭജിയ്ക്കുന്നതും മംഗല്യഭാഗ്യത്തിന് സഹായിക്കും. ചൊവ്വാഴ്ച ചന്ദനക്കുറി വരച്ച് അതിനു മധ്യത്തിലായി കുങ്കുമപ്പൊട്ടിട്ടാല്‍ ഐശ്വര്യമുണ്ടാകും. ബുധനാഴ്ച കുങ്കുമപ്പൊട്ടണിഞ്ഞാൽ ശുഭവാർത്തകൾക്കും തൊഴിൽ പുരോഗതിയ്ക്കും കാരണമാകും. വ്യാഴാഴ്ച നെറ്റിയുടെ മധ്യഭാഗത്തായി ചന്ദനക്കുറിയോ പൊട്ടോ ധരിച്ചാൽ ഭാഗ്യവും ഐശ്വര്യവുംഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. വെള്ളിയാഴ്ച ദേവി സാന്നിധ്യമുള്ള ദിവസമായതിനാൽ കുങ്കുമപൊട്ട് ധരിയ്ക്കുന്നതാണ് ഉത്തമം. ശനിയാഴ്ചയും കുങ്കുമപ്പൊട്ടിന് തന്നെ പ്രാധാന്യം നല്‍കണം. ഹനുമാനെ ഭജിയ്ക്കുന്നതും ശനിയാഴ്ച വ്രതം എടുക്കുന്നതും ഐശ്വര്യമുണ്ടാക്കും.

Related Articles

Back to top button