നീലച്ചിത്രത്തിലെ നായിക ഭാര്യ… ഭര്‍ത്താവ് കുട്ടികളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊന്നു….

നീലച്ചിത്രത്തിലെ നായിക തന്റെ ഭാര്യയെന്ന് സംശയം. ഭര്‍ത്താവ് കുട്ടികളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊന്നു. മാസങ്ങള്‍ക്ക് മുന്‍പ് ഇയാൾ ഒരു പോണ്‍ സിനിമ കണ്ടിരുന്നു. അതില്‍ അഭിനയിച്ച സ്ത്രീയ്ക്ക് തന്റെ ഭാര്യയുടെ മുഖ സാദൃശ്യം തോന്നിയതിനു പിന്നാലെ ജഹീര്‍ ഭാര്യയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. പതിനഞ്ചുവര്‍ഷം മുന്‍പാണ് ഇരുവരും തമ്മില്‍ വിവാഹിതരായത്. ദമ്പതികള്‍ക്ക് 5 മക്കളുണ്ട്. ഈ വിഷയത്തെ ചൊല്ലി രണ്ടാഴ്ച മുന്‍പ് ഇയാള്‍ യുവതിയെ അതിക്രൂരമായി മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.തിരിച്ചെത്തിയ ശേഷം ഇവർ താമസ സ്ഥലം ഇവർ മാറിയിരുന്നു. അര്‍ധരാത്രിയിലാണ് ഇയാള്‍ കുട്ടികളുടെ മുന്നിലിട്ട് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയത്. മൂത്തമകനാണ് ഈ വിവരം മുത്തച്ഛനെ അറിയിച്ചതെന്നും പൊലീസ് പറഞ്ഞു. ബംഗളൂരുവിലാണ് സംഭവം. നാല്‍പ്പതുകാരനായ ഓട്ടോ ഡ്രൈവര്‍ ജഹീര്‍ പാഷയാണ് ഭാര്യ മുബീനയെ വെട്ടിക്കൊന്നത്.

Related Articles

Back to top button