നീണ്ട ആശുപത്രി വാസത്തിന് ശേഷം മഅ്ദനി വീട്ടിലേക്ക് മടങ്ങി…
കൊച്ചി: ഒന്നര മാസത്തെ ആശുപത്രി വാസത്തിന് ശേഷം പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി വീട്ടിലേക്ക് മടങ്ങി. എറണാകുളത്തെ വീട്ടിലാണ് അദ്ദേഹം താമസിക്കുക. രാവിലെ ഡോക്ടർമാർ എത്തി പരിശോധിച്ച ശേഷമാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്. എല്ലാവരുടെയും പ്രാർഥനകൾ ഇനിയും തുടരണമെന്ന് മഅ്ദനി പറഞ്ഞു.24 മണിക്കൂറും ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയാണെന്ന് മഅ്ദനി പറഞ്ഞു. 24 മണിക്കൂറും വയറ്റിൽ ഡയാലിസിസിന്റെ ബാഗ് കിടക്കുകയാണ്. ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടിവന്നു. കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ട്. എല്ലാവരുടെയും പ്രാർഥനകൾ ഇനിയും തുടരണമെന്നും മഅ്ദനി പറഞ്ഞു