നിയന്ത്രണങ്ങൾ കർശനമാക്കി: ജില്ലയില്‍ പൊതു പരിപാടികള്‍ക്ക് അനുമതിയില്ല.
ആലപ്പുഴ:കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ ബി കാറ്റഗറിയില്‍ ഉൾപ്പെടുന്ന ആലപ്പുഴ ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, മത, സാമുദായിക പരിപാടികള്‍, പൊതു പരിപാടികള്‍ എന്നിവ അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈനില്‍ മാത്രം നടത്തേണ്ടതാണ്.വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 20 ആളുകള്‍ മാത്രമേ പങ്കെടുക്കാന്‍ അനുവദിക്കൂ.നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവിയെയും താലൂക്ക് തല സ്‌ക്വാഡുകളെയും ചുമതലപ്പെടുത്തി.