നിയന്ത്രണം വിട്ട തീർത്ഥാടക ബസ് പിടിച്ചുനിർത്തി കെ എസ് ആർ ടി സി
എരുമേലി: ശബരിമല സീസണിൽ തീർത്ഥാടകർക്ക് പേടിസ്വപ്നമാണ് എരുമേലിക്കടുത്തുള്ള കണമല ഇറക്കം. നിരവധി അപകടങ്ങളാണ് ഇവിടെ തീർത്ഥാടന കാലത്ത് സംഭവിക്കുന്നത്. കണമല ഇറക്കം അപകടരമാണെന്നും കൂടുതൽ പോലീസിനെ നിയോഗിച്ച സുരക്ഷ ഉറപ്പാക്കും എന്നും വാഹനവേത ഇറക്കത്തിൽ പരമാവധി കുറയ്ക്കാൻ സംവിധാനം ഉണ്ടാകുമെന്നും, രാത്രിയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും പോലീസ് ഉന്നത ഉദ്യോഗസ്ഥർ ആവർത്തിക്കാറുണ്ട്. എന്നിരുന്നാലും അപകടങ്ങൾക്ക് കുറവില്.ല ഇന്ന് കണിമല ഇറക്കത്തിൽ നിയന്ത്രണം വിട്ട തീർത്ഥാടകരുടെ ബസ് ബസ്സിന് രക്ഷയായത് നമ്മുടെ സ്വന്തം കെഎസ്ആർടിസി. ബസ്സിന്റെ നിയന്ത്രണം വിട്ട വരവ് കണ്ടപ്പോൾ ബുദ്ധിമാനായ കെഎസ്ആർടിസി ബസ് ഡ്രൈവർ പിടിച്ചുനിർത്താൻ തടസ്സമായി ബസ് നിർത്തി കൊടുത്തു. ഇതോടെ വലിയ അപകടമാണ് ഒഴിവായത്. തീർത്ഥാടകർക്ക് ജീവൻ തിരിച്ചു കിട്ടിയ ആശ്വാസവും. സമയോചിതമായ ഇടപെടലിന് ഡ്രൈവർക്ക് അഭിനന്ദനങ്ങൾ മാത്രം പോരാതെ വരും. കാരണം ഈ ഇറക്കത്തിലെ അപകട സാധ്യതയെക്കുറിച്ച് മുന്നറിവുള്ള ഡ്രൈവർ വഴി അപരിചിതമായ തീർത്ഥാടക വാഹനത്തിന് രക്ഷകൻ ആകുകയായിരുന്നു. ഇറക്കത്തിൽ നിയന്ത്രണം വിട്ട ബസ് താഴേക്ക് ഉരുണ്ടതോടെ തീർത്ഥാടകർ ബഹളം വെച്ചു. ഇതോടെ തൊട്ടുമുന്നിൽ പോയ കെഎസ്ആർടിസി ബസ് നിർത്തിക്കൊടുക്കുകയായിരുന്നു. എറണാകുളത്തുനിന്നും പമ്പയിലേക്ക് വന്ന കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് ബസ്സിലെ ജീവനക്കാരാണ് കൃത്യസമയത്ത് ഇടപെട്ടത്.