നിയന്ത്രണം ജില്ല തിരിച്ച്
നാളെ മുതൽ സംസ്ഥാനത്തെ ജില്ലകളുടെ മൂന്നായി തിരിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ ആണ് കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാവുക. ഈ ജില്ലകളിൽ പൊതു പരിപാടികൾക്ക് പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ചടങ്ങുകളിൽ 20 പേർക്ക് മാത്രമാണ് പങ്കെടുക്കാവുന്നത്. മതപരമായ ചടങ്ങുകൾ ഓൺലൈനായി നടത്തണം. തീയറ്റർ, ബാർ എന്നിവയുടെ നിയന്ത്രണം കളക്ടർമാർക്ക് തീരുമാനിക്കാം.
എറണാകുളം, ആലപ്പുഴ, കൊല്ലം എന്നീ മൂന്നു ജില്ലകളാണ് രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്ന ജില്ലകൾ. ഇവിടെ പൊതു-സ്വകാര്യ ചടങ്ങുകൾക്ക് 50 പേർക്ക് മാത്രമാണ് പങ്കെടുക്കാവുന്നത്. മറ്റ് ജില്ലകളിലെ നിയന്ത്രണം കളക്ടർമാർക്ക് തീരുമാനിക്കാം.