നിയന്ത്രണംവിട്ട ബുള്ളറ്റ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി യുവാവ് മരിച്ചു
മാവേലിക്കര : ചെട്ടികുളങ്ങര പള്ളിച്ചാനേത്ത് ജംഗ്ഷന് സമീപം നിയന്ത്രണംവിട്ട ബുള്ളറ്റ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. ഇരേഴ വടക്കു ശ്രീഭദ്ര ഭവനത്തിൽ മണിയൻ ചെട്ടിയാരുടെ മകൻ ബിനീഷ് (30) ആണ് മരിച്ചത്. ബുള്ളറ്റിൽ ഒപ്പമുണ്ടായിരുന്ന ഇരേഴ വടക്കു സ്വദേശി അനീഷ് (27) നെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കിഴക്ക് നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് വന്ന ബുള്ളറ്റ് നിയന്ത്രണംവിട്ട് പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു. കായംകുളം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.