നിഖിൽ പൈലി കുറ്റം സമ്മതിച്ചു, നാല് പേർ കൂടി പിടിയിൽ
എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ അറസ്റ്റിലായ നിഖിൽ പൈലി കുറ്റം സമ്മതിച്ചു. യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റായ നിഖിൽപൈലി കൊലപാതകം നടത്തിയ ശേഷം ബസ്സിൽ കയറി രക്ഷപെടുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. കുത്തിയത് താനാണെന്ന് ചോദ്യംചെയ്യലിൽ നിഖിൽ സമ്മതിച്ചു. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ നാല് പേരും കെ.എസ്.യു പ്രവർത്തകരാണെന്ന് പോലീസ് അറിയിച്ചു. നാല് പേരും എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥികളാണ്. സംഭവത്തിൽ 6 പേരെകൂടി പോലീസ് ചോദ്യം ചെയ്ത് വരികയാണ്.