നാവ് ചതിച്ചു…യുവാവ് കുടുങ്ങി….
അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ പോകാൻ എത്തിയതായിരുന്നു യുവാവ്. പരിശോധനയ്ക്ക് എത്തിയപ്പോൾ ചെക്കിങ് കൗണ്ടറിൽ ഉണ്ടായിരുന്ന ജീവനക്കാരൻ ബാഗിൽ എന്തൊക്കെയുണ്ടെന്ന് പറയാൻ ആവശ്യപ്പെട്ടു. പ്രകോപിതനായ യാത്രക്കാരൻ ഞാനെന്താ ബാഗിൽ ബോംബ് വെച്ചിരിക്കുകയാണോ എന്ന് ചോദിച്ചു .അതോടെ യുവാവിനെ തടഞ്ഞുവെച്ചു കൗണ്ടറിലെ ജീവനക്കാരൻ വിവരം ടെർമിനൽ മാനേജറെ അറിയിച്ചു.തുടർന്ന് സി ഐ എസ് എഫ് കമാൻഡുകളും ബോംബ് സ്‌ക്വാഡും കൗണ്ടറിൽ എത്തി ഇയാളെ തടഞ്ഞുവെച്ചു. ബാഗ് പരിശോധിച്ചപ്പോൾ വസ്ത്രങ്ങൾ ഉൾപ്പെട്ടവയാണ് ബാഗിൽ ഉണ്ടായിരുന്നതെന്ന് സി.ഐ.എസ്.എഫ് അധികൃതർ പറഞ്ഞു.തുടർന്ന് വലിയതുറ പോലീസിന് കൈമാറി. വെഞ്ഞാറമൂട് സ്വദേശിയാണ് ഇയാൾ.