നാളെ പഠിപ്പ് മുടക്ക്
ഇടുക്കി :പൈനാവ് എൻജിനീയറിംഗ് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധ സൂചകമായി ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ പഠിപ്പു മുടക്ക് സമരം നടത്തി പ്രതിഷേധിക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിൻദേവ് അറിയിച്ചു. ആസൂത്രിതമായാണ് അക്രമം നടന്നതെന്നും പോലീസ് ഇതിൽ ശക്തമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.