നാലു മാസം പ്രായമുള്ള കുഞ്ഞിനെ കട്ടിലിൽ ഉറക്കികിടത്തി അമ്മ കെട്ടിത്തൂങ്ങി
തിരുവല്ല : തിരുവലയിലെ വളഞ്ഞവട്ടത്ത് പ്രസവാനന്തര ശ്രുശ്രൂഷയിലായിരുന്ന യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ചു.
വളഞ്ഞവട്ടം മുട്ടത്ത് പറമ്പിൽ ശ്യാം കുമാറിന്റെ ഭാര്യ സ്മിത (22) ആണ് മരിച്ചത്. ഇന്നുച്ചക്ക് 12 മണിയോടെ ആയിരുന്നു സംഭവം. നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിടപ്പു മുറിയിലെ കട്ടിലിൽ ഉറക്കി കിടത്തിയ ശേഷം റൂമിനോട് ചേർന്നുള്ള കുളിമുറിയുടെ കഴുക്കോലിൽ തൂങ്ങി മരിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പുളിക്കീഴ് എസ്. ഐ യുടെ നേതൃത്വത്തിൽ സ്മിതയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.