നാലര പവന്റെ മാല പൊട്ടിച്ചു – പ്രതികൾ പിടിയിൽ
ഹരിപ്പാട്: നാലര പവൻ മാല ബൈക്കിലെത്തി മോഷ്ടിച്ച സംഭവത്തിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.ആലപ്പുഴ വണ്ടാനം കാട്ടുമ്പുറം വെളി വീട്ടിൽ കോയാമോൻ (ഫിറോസ് 35), പുളിങ്കുന്ന് കായൽ പുറം മുറിയിൽ പാലപാത്ര വീട്ടിൽ ബാബുരാജ് (33 )വയസ്സ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഫെബ്രുവരി 18 നു രാവിലെ 8.30 മണിയോടെ രാമപുരം ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന സ്ത്രീയുടെ 4.5 പവൻ തൂക്കം വരുന്ന മാല ബൈക്കിലെത്തി പൊട്ടിച്ചു കൊണ്ടു കടന്നു കളഞ്ഞ സംഭവം.